'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരണവുമായി റഹ്‌മാന്റെ മകള്‍

എ.ആര്‍.റഹ്‌മാന്‍-സൈറ ബാനു വേര്‍പിരിയലിനോടു പ്രതികരിച്ച് മകള്‍ റഹീമ രംഗത്ത്. എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ഉപദേശങ്ങളുമായി ആരും ചെല്ലണ്ടെന്നും റഹീമ പറഞ്ഞു.

‘അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങള്‍ കൊടുത്ത്, കരയുന്ന ഇമോജികളിടാന്‍ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്നും അവര്‍ക്കറിയാം. അവര്‍ തിരഞ്ഞെടുത്തത് ചെയ്യാന്‍ അവരെ അനുവദിക്കുക’, എ.ആര്‍.റഹീമ കുറിച്ചു.

ഭാര്യ സൈറ ഭാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്ന ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമാണെന്ന് സൈറ പറഞ്ഞു.

Read more

29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. 1995ലാണ് റഹ്‌മാനും സൈറ ഭാനുവും വിവാഹിതരായത്. ഇരുവര്‍ക്കും ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളുണ്ട്.