നടി ലെന കുറച്ച് നാളുകള്‍ മുമ്പ് നടത്തിയ പ്രസ്താവനകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്ന് അവകാശപ്പെട്ട താരം, താന്‍ കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ലെന കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. ഇവിടെ ആരും നോര്‍മല്‍ അല്ല എന്നാണ് ലെന പറയുന്നത്.
”ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാം” എന്നാണ് ലെന പറയുന്നത്.
അതേസമയം, താന്‍ എഴുതിയ പുസ്തകമായ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ മലയാളത്തിലും പ്രസിദ്ധീകരിക്കുമെന്നും ലെന പറഞ്ഞു. പുസ്തകം ഓരോരുത്തരുടെയും കഥയാണ്. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞു. പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം.
തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട് എന്നും ലെന വ്യക്തമാക്കി. അതേസമയം, താന്‍ ആരാണെന്ന് അറിയാന്‍ വര്‍ഷങ്ങളോളം നടത്തിയ യാത്രയെ കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത് ലെന മുമ്പ് പറഞ്ഞിരുന്നു.