മലയാളികൾക്കെന്നും പ്രിയങ്കരിയാണ് നടി ശോഭന. ചെറിയ പ്രായത്തിൽ തന്നെ നായികയായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശോഭന മലയാളികളുടെ നെഞ്ചിൽ ഒന്നാം സ്ഥാനത്താണ്. ഇപ്പോൾ തന്റെ പതിനഞ്ചാം വയസ്സിൽ നായികയായി അഭിനയിക്കാൻ തുടങ്ങിയ കാലത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശോഭന. കരിയറിന്റെ തുടക്കക്കാലത്ത് ആരും തൻ്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് ശോഭന പറയുന്നത്.
ബിഹൈൻഡ് വുഡ്‌സ് ടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. സിനിമയിൽ നായികയായി അഭിനയിച്ച് തുടങ്ങിയതോടെ തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ആരും തൻ്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ല. അവർ പൈസ തന്നിട്ട് എന്റെ ഡേറ്റ് ബുക്ക് ചെയ്യും അത്ര മാത്രം. തനിക്ക് കേവലം 15 വയസ്സ് മാത്രമേയുള്ളു, താനൊരു കുട്ടിയാണ് എന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു. ‘ശോഭന ഒരു ആർടിസ്റ്റാണ്, ഹിറ്റായി നിൽക്കുന്ന ഒരു നായിക നടിയാണ്. അവരെ നായികയായി ബുക്ക് ചെയ്യാം എന്നല്ലാതെ അവർ മറ്റൊന്നും ചിന്തിച്ചിരുന്നില്ല.
ആ സമയത്ത് തനിക്ക് കോളേജിൽ പോകണമെന്നോ പാർട്ടിയ്ക്ക് പോകണമെന്നോ തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശോഭന പറയുന്നു. ഇപ്പോഴത്തെ കുട്ടികൾക്കെല്ലാം അങ്ങനെയുള്ള കാര്യത്തിൽ ഇഷ്ട്‌ടങ്ങളുണ്ട്. എൻ്റെ മകളും അവളുടെ താൽപര്യങ്ങൾ പറയാറുണ്ട്. ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തു പോകണം. ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണമെന്ന്. തൻ്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ പോകുന്നുണ്ടല്ലോ. അതുപോലെ എനിക്കും പോകണമെന്നാണ് മകൾ പറയാറുള്ളത്. അവൾക്കും അവളുടെ പ്രായത്തിലുള്ളവർക്കും ഇക്കാര്യങ്ങൾ അറിയാമെന്നും ശോഭന പറയുന്നു.
എനിക്കറിയില്ലായിരുന്നു ഞാൻ വളർന്ന് വന്ന കാലഘട്ടത്തിൽ അങ്ങനൊയൊക്കെയാണ് ജീവിക്കേണ്ടതെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെന്നാൽ അത് സിനിമയിൽ അഭിനയിക്കുന്നതാണ്. പാർട്ടിയ്ക്ക് പോവുന്നതെന്നാൽ എൻ്റെ സുഹൃത്തുക്കളുടെ കൂടെയുള്ളതാണ്. ഭക്ഷണം സെറ്റിൽ നിന്നും കിട്ടുന്നതാണ്. എനിക്ക് അതൊക്കെ വലിയ നിധി കിട്ടിയ പോലെയായിരുന്നു എന്നും ശോഭന പറയുന്നു. ആകെ പ്രശ്‌നമായി തനിക്ക് തോന്നിയത് മലയാള സിനിമയുടെ ചിത്രീകരണമാണെന്നും ശോഭന പറയുന്നു.
രാവിലെ നാല് മണിയ്ക്ക് വിളിച്ചെഴുന്നേൽപ്പിക്കും. ‘ചേച്ചി, ചായ’ എന്നു പറഞ്ഞ് എഴുന്നേൽപ്പിക്കാൻ ആള് വരും. ആരും സിറ്റിയിൽ ഷൂട്ടിങ്ങ് വെക്കാറില്ല. ദൂരെ സ്ഥലങ്ങളിലാകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാൻ പറ്റൂ എന്നതാണ് ആകെയുള്ള ബുദ്ധിമുട്ടി. ബാക്കി എല്ലാ കാര്യങ്ങളും നല്ല അനുഭവങ്ങളായിരുന്നു. പ്രിയദർശൻ, അടൂർ ഗോപാലകൃഷ്‌ണൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ കൂടുതൽ പഠിപ്പിച്ചത്. അവർ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന സ്ഥലത്താണ് ഞങ്ങൾ ആഘോഷിക്കാറുണ്ടായിരുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യൽ ലൈഫ്. അതൊന്നും എല്ലാവർക്കും ലഭിക്കുന്ന അവസരങ്ങൾ അല്ലല്ലോ എന്നും ശോഭന പറയുന്നു.