ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല: വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ശ്വേത മേനോന്‍

അമ്മയിലെ ഐ.സി.സിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചതു സംബന്ധിച്ച് മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. താന്‍ പറയാത്ത കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങള്‍ക്കെതിരെയുമെല്ലാം മോശമായി താന്‍ പറഞ്ഞു എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്.

ഞാന്‍ അമ്മയുടെ ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് എഴുതിയ കത്ത് പബ്ലിക് ഡൊമെയ്‌നിലില്ലെന്നും അത് സംഘടനക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘വിഷയത്തില്‍ ഞാന്‍ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷന്‍ എടുത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ്.പി. കാര്‍ത്തിക്, ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സി.ഐ. ലത്തീഫ്, എസ്.ഐ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു,’ ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ