എന്നെ ആരും സൂപ്പര്‍ സ്റ്റാറാക്കിയതല്ല തന്നെ ആയി, കാരണം കഴിവ് , മുഖ്യമന്ത്രിയാകാനും ഞാന്‍ അത് ഉപയോഗിക്കും: പവന്‍ കല്യാണ്‍

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നടന്‍ പവന്‍ കല്യാണ്‍. ഇപ്പോഴിതാ മംഗളഗിരിയിലെ പാര്‍ട്ടി ഓഫീസില്‍ ജന സേന അനുഭാവികളെ അഭിസംബോധന ചെയ്യവെ പവന്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരവധി പ്രസ്താവനകള്‍ നടത്തിയിരിക്കുകയാണ്.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 30 മുതല്‍ 40 വരെ സീറ്റുകളെങ്കിലും നേടിയിരുന്നെങ്കില്‍ വലിയ നേട്ടമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”നമുക്ക് വേണ്ടത്ര സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്നെ മുഖ്യമന്ത്രിയാക്കാന്‍ ഞാന്‍ എങ്ങനെ ആരോട് ആവശ്യപ്പെടും? സിനിമയില്‍ പോലും ആരും എന്നെ സൂപ്പര്‍ സ്റ്റാറാക്കിയില്ല. ഞാന്‍ സ്വയം സൂപ്പര്‍ സ്റ്റാര്‍ഡം നേടി. അതുപോലെ, ഞങ്ങള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഒരു പാര്‍ട്ടിയും എന്നെ മുഖ്യമന്ത്രിയാക്കില്ല. അധികാരം ചോദിക്കുന്നതിന് മുമ്പ് നമ്മള്‍ നമ്മുടെ കഴിവ് തെളിയിക്കണം,” പവന്‍ പറഞ്ഞു.

അതേസമയം, തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ സമയപരിധി കൊടുത്തിരിക്കുകയാണ് നടന്‍. പവന്‍ കല്യാണ്‍ പ്രധാന കഥാപാത്രമായി ചിത്രീകരണത്തിലുള്ള സിനിമകള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Read more

ഒരേ സമയം ഒന്നിലധികം സിനിമകളില്‍ അഭിനയിക്കുന്ന താരമാണ് പവന്‍ കല്യാണ്‍. ‘ഹരിഹര വീരമല്ലു’, ‘ഉസ്താദ്’, ‘ഒജി’, ‘പികെഎസ്ഡിടി’ എന്നീ സിനിമകളാണ് നിലവില്‍ ചിത്രീകരണത്തിലുള്ളത്. ഇവ പൂര്‍ത്തിയാക്കിയാല്‍ ജനസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം സമയം അനുവദിക്കാനാകും എന്നതിനാലാണ് പുതിയ തീരുമാനം. പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടി തെലങ്കാനയിലും ആന്ധ്രാപ്രാദേശിലും സജീവമാണ്.