ധനുഷിന് പകരം എത്തേണ്ടിയിരുന്നത് അല്ലു അര്‍ജുന്‍, തമിഴില്‍ അഭിനയിക്കാന്‍ അദ്ദേഹം താത്പര്യം കാണിച്ചിരുന്നു: വെട്രിമാരന്‍

വെട്രിമാരന്റെ ‘വിടുതലൈ’ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ സംവിധായകന്‍ തന്റെ ഹിറ്റ് സിനിമ ‘വട ചെന്നൈ’യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വട ചെന്നൈയില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുനെ സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയിരിക്കുകയാണ് സംവിധായകന്‍.

അല്ലു അര്‍ജുനെ വെച്ചൊരു സിനിമ ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. തിരക്കഥ അദ്ദേഹത്തിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പ്രോജക്ട് നടന്നില്ല. ധനുഷ് പ്രധാന വേഷത്തിലെത്തിയ വട ചെന്നൈയില്‍ അല്ലു അര്‍ജുനെ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നതാണ്.

അദ്ദേഹം തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് മനസിലുണ്ടായിരുന്ന ചിത്രമല്ല ഇപ്പോള്‍ നിങ്ങള്‍ കണ്ട സിനിമ. കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു എന്നാണ് വെട്രിമാരന്‍ പറയുന്നത്. ഹൈദരാബാദില്‍ നടന്ന ഒരു പ്രസ് മീറ്റിലാണ് വെട്രിമാരന്‍ സംസാരിച്ചത്.

അതേസമയം, മാര്‍ച്ച് 31ന് റിലീസ് ചെയ്ത വിടുതലൈ ഗംഭീര കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യഭാഗം പറഞ്ഞുവെക്കുന്നത്.

സൂരി അഭിനയിച്ച കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക. 15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ