എന്നെ ഓര്‍ക്കാതിരുന്ന പലരും പൊറിഞ്ചുവിന്റെ ട്രെയിലര്‍ കണ്ടിട്ട് കഥ പറയാന്‍ വിളിച്ചു: നൈല ഉഷ

ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ്‌മേക്കല്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ജോജു ജോര്‍ജും നൈല ഉഷയും ചെമ്പന്‍ വിനോദും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും മറ്റും സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തന്നെ ഓര്‍ക്കാതിരുന്ന പലരും പൊറിഞ്ചുവിന്റെ ട്രെയിലര്‍ കണ്ടിട്ട് കഥ പറയാന്‍ വിളിച്ചു എന്നാണ് നൈല പറയുന്നത്.

“പൊറിഞ്ചുവിന്റെ ട്രെയിലര്‍ കണ്ടിട്ട് മാത്രം കുറെ ആളുകള്‍ എന്നെ കഥപറയാന്‍ വിളിച്ചിട്ടുണ്ട്. അതെനിക്കു വളരെ സന്തോഷം തോന്നി. കാരണം എന്നെ ഓര്‍ക്കാതിരുന്ന പലരും ഈ സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കഥ പറയാന്‍ വിളിക്കുക ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിപ്പോയി.” മനോരമയുമായുള്ള അഭിമുഖത്തില്‍ നൈല പറഞ്ഞു.

തൃശൂര്‍ക്കാരിയായ ആലപ്പാട്ട് മറിയമായാണ് ചിത്രത്തില്‍ നൈല എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരാളാണ് ആലപ്പാട്ട് മറിയം. ചട്ടയും മുണ്ടും ഉടുത്ത് മുറുക്കാനൊക്കെ ചവച്ച് മാര്‍ക്കറ്റില്‍ പലിശപ്പിരിവിനെത്തുന്ന മാര്‍ക്കറ്റ് അടക്കിവാഴുന്ന സ്ത്രീ. എന്നാല്‍ അവര്‍ ചട്ടയും മുണ്ടും ധരിക്കുന്നതിന് അവരുടേതായ കാരണങ്ങളുണ്ട്, പുറംലോകത്തോട് വെളിപ്പെടുത്താത്ത വികാരങ്ങളുണ്ട്. കടുത്ത സംഘര്‍ഷങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്ന് പോകുന്ന സ്ത്രീയാണ് മറിയം.

എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും ജോസായി ചെമ്പന്‍ വിനോദ് വേഷമിടുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ