പണമോ അംഗീകാരമോ കിട്ടുമ്പോഴാണ് എനിക്ക് എക്സൈറ്റ്മെന്റ് , ലാലേട്ടന്‍ കുറച്ചു പൈസ തന്നിരുന്നെങ്കില്‍ :ഒമര്‍ ലുലു

ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം ആഴ്ചയില്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്.

ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ മത്സരിക്കണമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ ഈ വട്ടമാണ് അതിനുള്ള ഭാഗ്യം തനിക്ക് ഉണ്ടായത് എന്നുമാണ് വേദിയില്‍ മോഹന്‍ലാലിനോട് ഒമര്‍ പറഞ്ഞത്. മലയാളികള്‍ ബിഗ് ബോസ് കാണുന്നതിന് ഒരു കാരണമുണ്ടെന്നാണ് ഒമര്‍ ലുലു പറയുന്നത്.

‘മലയാളികള്‍ക്ക് ഒരു പൊതുപ്രവണതയുണ്ട്. അവര്‍ ബിഗ് ബോസ് കാണുകയും ചെയ്യും അതിനെ കുറ്റം പറയുകയും ചെയ്യും. എനിക്ക് അത് ഇഷ്ടമല്ല എന്നൊക്കെ പറയും. പിന്നെ എന്തിനാണ് കാണുന്നത്! ബിഗ് ബോസ് എല്ലാവരും കാണുന്നതിന് പിന്നില്‍ മറ്റൊരാള്‍ എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി ആണ്,’

അതേപോലെ മോഹന്‍ലാലിനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് അതിനപ്പുറം എക്‌സൈറ്റ്‌മെന്റോ കാര്യങ്ങളോ ഇല്ല. എനിക്ക് പണമോ അംഗീകാരമോ കിട്ടുമ്പോഴാണ് എനിക്ക് എക്‌സൈറ്റ്‌മെന്റ് ഉള്ളു. ലാലേട്ടന്‍ എനിക്ക് കുറച്ചു പൈസ ഒക്കെ തന്നിരുന്നെങ്കില്‍ ഞാന്‍ ഹാപ്പി ആയേനെ. ഇതിപ്പോള്‍ കാണുമ്പോള്‍ ഉള്ള കുഞ്ഞി സന്തോഷമാണെന്നും ഒമര്‍ ലുലു പറഞ്ഞു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി