'പ്രിയക്കൊപ്പം അഭിനയിക്കാം നൂറിനുമായി സിങ്കില്ലെന്ന് റോഷന്‍'; 'പാത്തു വെഡ്‌സ് ഫ്രീക്കന്‍' ഉപേക്ഷിച്ചതിനെ കുറിച്ച് ഒമര്‍ ലുലു

“ജാനാ മേരെ ജാനാ” എന്ന ഗാനം ആദ്യം സിനിമയാക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു അഡാറ് ലവിന് ശേഷം നൂറിനെയും റോഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന പേരില്‍ സിനിമ ചെയ്യാനിരുന്നതായും അത് ഉപേക്ഷിച്ചതിന് പിന്നിലെ കാരണവുമാണ് ഒമര്‍ ലുലു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാന്‍ ഇരുന്നത്. ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്ന് പറയുകയാണ്. അതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്ന് സംവിധായകന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ ആ വൈബ് അങ്ങു പോയി. റോഷന് തന്നൊണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്. നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചു എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ല എന്ന് ഒമര്‍ ലുലു വ്യക്തമാക്കി.

ആല്‍ബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന “ജാനാ മേരെ ജാനാ” എന്ന ഗാനം ജുമാനയെ കേള്‍പ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്