'മോനേ ഞാന്‍ ആ വീഡിയോ കണ്ടു, ഒരുപാട് ഇഷ്ടമായി..' എന്ന് ലാലേട്ടന്‍ വിളിച്ചു പറഞ്ഞു, മമ്മൂക്കയും വിളിച്ചിരുന്നു: ഒമര്‍ ലുലു

മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതിനൊപ്പം തന്നെ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനില്ല എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വിളിച്ച് അഭിനന്ദിച്ചതിനെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

കൊവിഡ് കാലത്ത് ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. മാപ്പിള പാട്ടിന്റെ. ആ വീഡിയോ കണ്ട് ലാലേട്ടന്‍ വിളിച്ചിരുന്നു. ‘മോനെ ഞാന്‍ വീഡിയോ കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടമായി. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്’ എന്നാണ് ലാലേട്ടന്‍ പറഞ്ഞത്.

അദ്ദേഹം തന്നെ വിളിച്ചത് വലിയൊരു കാര്യമായിട്ടാണ് കാണുന്നത്. പത്ത് മിനുറ്റ് അതിനെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ തന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു സന്തോഷം തോന്നി എന്നാണ് ഒമര്‍ ലുലു പറയുന്നത്. അതുപോലെ തന്നെ മമ്മൂട്ടി വിളിച്ചതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞു.

‘ഹാപ്പി വെഡ്ഡിംഗ്’ കഴിഞ്ഞപ്പോള്‍ മമ്മൂക്കയും വിളിച്ചിരുന്നു. നേരിട്ടല്ല, ജോര്‍ജേട്ടന്‍ വഴിയാണ്. സിനിമ പ്ലാന്‍ ചെയ്യണം എന്നൊക്കെ പറഞ്ഞാണ്. പക്ഷെ അത് നടന്നില്ല. താന്‍ പിന്നെ ‘അഡാര്‍ ലവ്വി’ന്റെ തിരക്കിലൊക്കെ ആയിപ്പോയി എന്നാണ് ഒമര്‍ ലുലു പറയുന്നത്.

Read more

തന്റെ പ്രസ്താവനകള്‍ നിരന്തരം വിവാദമാകുന്നതിനെ കുറിച്ചും ഒമര്‍ ലുലു മനസു തുറക്കുന്നുണ്ട്. കാര്യങ്ങള്‍ പറയുമ്പോള്‍ ഭയങ്കരമായി ശ്രദ്ധിക്കുകയോ അളന്ന് മുറിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താന്‍. തനിക്ക് ഇന്ന് ഇതാണ് തോന്നുന്നത് അത് പറയുക എന്നാണ് ഒമര്‍ ലുലു പറയുന്നത്.