'നല്ല സമയം' ലൊക്കേഷന്‍ ഷിഫ്റ്റ് പോലുമില്ലാത്ത തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം എക്‌സൈസ് വകുപ്പിന്റെ കേസിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. കേസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്.

ഒ.ടി.ടി റിലീസിന് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടാണ് ഒമര്‍ ലുലു പ്രതികരിച്ചത്. സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ അതിലൂടെ റീച്ച് ഉണ്ടാക്കി തന്നതിന് നന്ദി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

നല്ല സമയം സിനിമ നിങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാന്‍ ഇടവന്നേനെ. ലോക്ഡൗണിന് ഒ.ടി.ടി റിലീസ് ചെയ്യാന്‍ വേണ്ടി വല്യ ലൊക്കേഷന്‍ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബജറ്റില്‍ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു ‘നല്ല സമയം’, ജീവിക്കേണ്ട അളിയാ.

പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ‘നല്ല സമയം’ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. പിന്നെ പടച്ചവന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഉള്ള സിനിമ എടുക്കാന്‍ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവര്‍ക്കും ‘നല്ല സമയം’ നേരുന്നു.

ഇര്‍ഷാദ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് നായികമാര്‍.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി