അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാള സിനിമയില്‍ പ്രതിഫലം കൂടതല്‍ ലഭിക്കുന്നതെന്ന വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഞാന്‍ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും അപ്പോള്‍ വിവാദം ഉണ്ടാകും.’
നല്ലത് പോലെ അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്. ഫാന്‍ ഫൈറ്റിന് വേണ്ടി പറയുന്നതല്ല. ഷൈന്‍ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താല്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്കാണ്.’ഒമര്‍ പറഞ്ഞു.
‘അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുക്കാം. പൃഥിരാജിലും അഭിനയമികവ് ഇന്ദ്രജിത്തിനാണ്.’മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത് കഴിവിനല്ലെന്ന്. പക്ഷെ തമിഴില്‍ അങ്ങനെയല്ല. ധനുഷ് ഏത് ലെവലിലെത്തിയെന്ന് നോക്കൂ. അതുപോലെ തന്നെയാണ് രജനികാന്തും. മലയാളത്തില്‍ ശമ്പളം അഭിനയത്തിനല്ല ലുക്കിനാണ്. സെക്കന്ററിയാണ് ഇവിടുത്തുകാര്‍ക്ക് അഭിനയം.’സംവിധായകന്‍ പറഞ്ഞു.
‘നല്ല സമയമാണ് ഒമര്‍ലുലുവിന്റെ പുതിയ ചിത്രം.നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം.
ബാബു ആന്റണി നയകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലുവിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.