ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവര്‍ വേടന് ലൈക്ക് അടിച്ച് പിന്തുണയ്ക്കുന്നു, 'പുരോഗമന കോമാളികള്‍' എന്ന് വേണം വിളിക്കാന്‍: ഒമര്‍ ലുലു

ലൈംഗികാതിക്രമ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പര്‍ വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവര്‍ “പുരോഗമന കോമാളികള്‍” എന്ന് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവര്‍ മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നു, പ്രതിക്കൊപ്പമാണ് എന്നാണ് സ്വയം ഫെമിനിസ്റ്റ് ചമഞ്ഞ് നടക്കുന്നവര്‍ തെളിയിക്കുന്നത് എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

ആട്ടിന്‍ തോലിട്ട പുരോഗമന കോമാളികള്‍

പീഢനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചു കൊണ്ട് വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ “പുരോഗമന കോമാളികള്‍.” പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഢന വിഷയത്തില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം?

ദിലീപ് വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവര്‍! അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു “ലൈക്കി”നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്?

അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്? “സ്ത്രീപക്ഷ” നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടന്‍ കളിപ്പിക്കുന്നത് നിര്‍ത്താന്‍ സമയമായി. ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു