രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടു പോയ എന്നെ ബ്രോ ഡാഡി ഒരുക്കി രക്ഷിച്ച പങ്കാളിയാണ് രാജുവേട്ടന്‍: ഒമര്‍ ലുലു

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ബ്രോ ഡാഡി’യെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ബ്രോ ഡാഡിയിലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അച്ഛന്‍-മകന്‍ സീനുകള്‍ കൈയ്യടി നേടുന്നതിനിടയിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.

ഒമര്‍ സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. കഥയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് പലരും എത്തിയത്. ഇതോടെ പൃഥ്വിരാജിന് നന്ദി പറയുകയാണ് ഒമര്‍.

”ബ്രോ ഡാഡി ഒരുക്കിയതില്‍ പൃഥ്വിരാജിനോട് നന്ദിയുണ്ട് ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയേനെ” എന്നാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും കഥാപാത്രങ്ങളുടെ ചിത്രം പങ്കുവച്ച് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.

”രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടന്‍ Prithviraj Sukumaran രാജുവേട്ടന്‍ ഉയിര്‍” എന്ന കമന്റും ഒമര്‍ ലുലു പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വിമര്‍ശനങ്ങളാണ് പോസ്റ്റിനും കമന്റിനും ലഭിക്കുന്നത്.

വിമര്‍ശനങ്ങള്‍ എത്തിയതോടെ ”ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡി കമന്റ് പറയൂ” എന്നും സംവിധായകന്‍ മറുപടിയായി കുറിച്ചിട്ടുണ്ട്. അതേസമയം, ബ്രോ ഡാഡിയിലെ പൃഥ്വിരാജ്-മോഹന്‍ലാല്‍-ലാലു അലക്‌സ് കൂട്ടുകെട്ടാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം