'ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ? എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കണ്ണാ'; നവീന് ഇന്‍സ്റ്റ വെരിഫിക്കേഷന്‍ നല്‍കാത്തതില്‍ ഒമര്‍ ലുലു

മുപ്പത് സെക്കന്‍ഡ് നൃത്തത്തിലൂടെ വൈറലായി മാറിയവരാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ റസാഖും. ഇരുവര്‍ക്കുമെതിരെ ദുഷ്പ്രചാരണം നടന്നപ്പോള്‍ പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നവീന് ഇന്‍സ്റ്റാ വെരിഫിക്കേഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയവരാണ് ഇരുവരും, എന്നാല്‍ ജാനകിക്കു മാത്രം ഇന്‍സ്റ്റാ വെരിഫിക്കേഷന്‍ കൊടുത്തു.

എല്ലാവരെയും ഒരു പോലെ പരിഗണിക്കൂ സുക്കറണ്ണാ എന്ന് കുറിച്ചാണ് സംവിധായകന്റെ പോസ്റ്റ്. “”ഉള്ളില്‍ സങ്കടം ഉണ്ടുട്ടോ”” എന്ന നവീന്റെ കമന്റും ജാനകിയുടെയും നവീന്റെയും ഇന്‍സ്റ്റഗ്രാം പേജുകളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചാണ് ഒമര്‍ലുലുവിന്റെ പ്രതികരണം.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഇന്‍സ്റ്റാഗ്രാം വെരിഫിക്കേഷന്‍ സംബന്ധിച്ച് ഇട്ട പോസ്റ്റില്‍ ഇന്‍സ്റ്റയില്‍ നവീന്റെ കമ്മന്റ് ആണ്.

ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്, അതും ഫോളോവേഴ്‌സും സെര്‍ച്ചും എല്ലാം ഒരു പോലെ കിട്ടിയിട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു