'ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ട് തിയേറ്ററില്‍ പോയി ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ നല്ലതാണ്'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു

മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് തിയേറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ നല്ല എന്റര്‍ടെയ്‌നര്‍ എന്നാണ് മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

”ഇപ്പോ അടുത്ത് ഫെയ്‌സ്ബുക്കില്‍ ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയേറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ എത്രയോ നല്ല എന്റര്‍ടെയ്‌നര്‍ ആണ് ലാലേട്ടന്റെ മോണ്‍സ്റ്റര്‍. ഹണി റോസും അടിപൊളി” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വൈശാഖ്-മോഹന്‍ലാല്‍-ഉദയ കൃഷ്ണ കോംമ്പോയില്‍ എത്തിയ മോണ്‍സ്റ്റര്‍ ഈ വെള്ളിയാഴ്ചയാണ് തിയേറ്ററില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിച്ചത്. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

Read more