ഐ ലവ് ഇന്ത്യ, പേര് മാറ്റിയാല്‍ നമ്മള്‍ ഒരുപാട് പുറകോട്ട് പോകും: ഒമര്‍ ലുലു

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എത്തിയതിന് പിന്നാലെ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. രു സംസ്ഥാനത്തിന്റെയോ, സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

”ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത്. അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ വാണിജ്യ-വ്യവസായ തലത്തില്‍ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മള്‍ ഒരുപാട് പുറകോട്ട് പോവും. I love my India ????……& proud to say am an Indian” എന്നാണ് ഒമര്‍ ലുലു കുറിച്ചത്.

അതേസമയം, പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ പ്രമേയം കൊണ്ടു വന്നേക്കുമെന്നാണ് സൂചനകള്‍. ഇതിനെതിരെ വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പേര് മാറ്റിയേക്കുമെന്ന വാര്‍ത്ത പങ്കുവച്ച് കാത്തിരിക്കാന്‍ വയ്യ എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ‘മേരാ ഭാരത്” എന്ന് ഫെയ്സ്ബുക്കില്‍ താരം കുറിച്ചിട്ടുണ്ട്.

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്