'ഫീല്‍ഡ് ഔട്ടാക്കി എന്നാ ട്രോള്‍ വരാറ്, ഇന്ന് ഇപ്പോ സപ്പോര്‍ട്ട്'; പിന്തുണയ്ക്കുന്ന ട്രോളുകളോട് ഒമര്‍ ലുലു, മറുപടിയുമായി അനീഷ് ജി. മേനോന്‍

ചങ്ക്‌സ് സിനിമയെയും നടന്‍ ബാലു വര്‍ഗീസിനെയും വിമര്‍ശിച്ച ട്രോളിന് സംവിധായകന്‍ ഒമര്‍ ലുലു കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ചങ്ക്‌സ് സിനിമയെയും തന്നെയും പുകഴ്ത്തി കൊണ്ട് എത്തിയ ട്രോളുകള്‍ക്കും മറുപടി കൊടുത്ത് ഒമര്‍ ലുലു.

“”രാവിലെ തെറി വിളി ഇപ്പോള്‍ ഇതിപ്പോ എന്താ സംഭവം? എന്തായാലും നന്ദി”” എന്നാണ് ചങ്ക്‌സ്, ധമാക്ക, ഒരു അഡാറ് ലവ് സിനികളെ ഉള്‍ക്കൊള്ളിച്ച ട്രോളിന് ഒമര്‍ മറുപടി നല്‍കിയത്. ചങ്ക്‌സിനെ പുകഴ്ത്തി കൊണ്ടുള്ള ട്രോളുകള്‍ തന്റെ പേജില്‍ പങ്കുവച്ചും സംവിധായകന്‍ പ്രതികരിച്ചു.

“”സാധാരണ ഫീല്‍ഡ് ഔട്ടാക്കി എന്നാ ട്രോള്‍ വരാറ്, ഇന്ന് ഇപ്പോ സപ്പോര്‍ട്ട് എന്താ ട്രോള്‍ എട്ടാ പറ്റിയേ”” എന്നാണ് ഒമര്‍ ചോദിക്കുന്നത്. ഈ പോസ്റ്റിന് മറുപടിയായി നടന്‍ അനീഷ് ജി. മേനോനും കമന്റ് ചെയ്തിട്ടുണ്ട്. തനിക്ക് വ്യത്യസ്തമായ കഥാപാത്രം തന്നത് ഒമര്‍ ലുലു ആണെന്ന് അനീഷ് കുറിച്ചു.

“”എനിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം തന്നതും ഒമര്‍ ബ്രോ ആണ്. അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥപത്രമാണ് ഒരു അഡാറ് ലവിലെ തള്ള് ഷിബു എന്ന കണക്ക് മാഷ്”” എന്നാണ് അനീഷ് ജി. മേനോന്റെ കമന്റ്.

കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നായിരുന്നു കഴിഞ്ഞ ദിവസം എത്തിയ ട്രോളിലെ പരാമര്‍ശം. ചങ്ക്സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു കുറിച്ചു.

Latest Stories

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി