മലയാള സിനിമയില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളെ പരിഹസിച്ച് ഒമര്‍ ലുലു. സംവിധായകന് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി അപ്ഡേറ്റഡ് ആണ്, മോഹന്‍ലാല്‍ അത്ര പോരാ എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് തന്റെ പ്രതികരണം ഒമര്‍ അറിയിക്കുന്നുണ്ട്.
അതിനോടൊപ്പം തന്നെ ഉണ്ണി മുകുന്ദന് ചിത്രം ‘മാളികപ്പുറം’ 100 കോടി കളക്ഷന്‍ നേടിയതില്‍ ആശംസകളും ഒമര്‍ നേരുന്നുണ്ട്. താന്‍ പറഞ്ഞതിനെ വിമര്‍ശിക്കാന്‍ രജനികാന്തിന് മാത്രമേ അറിവുള്ളൂ എന്ന് പറഞ്ഞാണ് സംവിധായകന് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ ഹാസന് മാത്രമേ അവകാശമുള്ളൂ എന്ന സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടാണ് ഒമറിന്റെ പോസ്റ്റ്.
ഒമര്‍ ലുലുവിന്റെ കുറിപ്പ്:
ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ ഉള്ള ചര്‍ച്ച മമ്മൂക്ക ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍ ആണ് ലാലേട്ടന് അത്ര പോരാ എന്ന്. എന്നിട്ട് മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ..രാജാവിന്റെ മകന്, കമ്മീഷണര്‍, ഏകലവ്യന്, ചാണക്ക്യന്, മെമ്മറീസ്, ദൃശ്യം…… ഇങ്ങനെ പോകുന്നു ലിസ്റ്റ്.
സിനിമ എന്നത് ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്, 100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങള്‍. ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്ശിക്കുവാന് ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്സ്