ഒമർ ലുലുവിന്റെ ഒരു അഡാർ ലവിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. പത്തുലക്ഷം ലൈക്കുകളും ഇതിനോടകം തന്നെ ഈ പ്രണയ ചിത്രം സ്വന്തമാക്കി.
ഇപ്പോഴിതാ മലയാളത്തിൽ പത്തുലക്ഷം ഡിസ്‌ലൈക്ക് കിട്ടി എന്ന അപഖ്യാതി നേടിയ ചിത്രമാണ് അന്യഭാഷാ പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്നത് എന്നുള്ളതിൽ നിറഞ്ഞ സന്തോഷം എന്ന് സംവിധായകൻ ഒമർ ലുലു. മനോരമ ഓൺലൈനിനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
‘ആദ്യത്തെ പത്തുലക്ഷം ഡിസ്‌ലൈക് കിട്ടിയ ഒരു സിനിമയ്ക്ക് ഹിന്ദി ഭാഷയിൽ പത്തുലക്ഷം ലൈക്സ് കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നുന്നു. . അഞ്ചുകോടി കാഴ്ചക്കാരും പത്തുലക്ഷം ലൈക്കും കിട്ടുക എന്നത് ചെറിയ കാര്യമല്ല. –ഒമർ ലുലു പറയുന്നു
Read more
‘കർമ എന്നതിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ഞാൻ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്. ലാലേട്ടന്റെ പുലിമുരുകൻ പോലും സിനിമ ഇവിടെ റിലീസ് ചെയ്‌തതിന് ശേഷമാണു ഡബ്ബ് പോയത്. പുലിമുരുകൻ പോയതിനേക്കാൾ റേറ്റിൽ രണ്ടു പുതിയ കുട്ടികളുടെ ചിത്രം പോവുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി.