'ആന്‍ ഒമര്‍ മാസ്സ്' എഴുതിക്കാണിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു: തിയേറ്ററുകള്‍ തുറന്ന് എല്ലാം സെറ്റായിട്ടേ പവര്‍സ്റ്റാര്‍ ഷൂട്ടിംഗ് തുടങ്ങുവെന്ന് ഒമര്‍ ലുലു

വില്ലന്‍ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ പവര്‍ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

പവര്‍സ്റ്റാര്‍ തീയറ്റര്‍ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ. എന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല.
1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററില്‍ എഴുതി കാണിക്കുന്ന നിമിഷം??.
2)25 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച ആക്ഷന്‍ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററില്‍ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം??.
3)ഞാന്‍ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷന്‍ സിനിമ ‘An Omar Mass’ എന്ന് എഴുതി കാണിക്കുന്ന നിമിഷം??.
അതുകൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനം. ”പവര്‍സ്റ്റാര്‍ വരും 2022ല്‍ തന്നെ വരും പവര്‍ ആയി വരും”. ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി??.

ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാന്‍ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്