സിനിമ പ്രമോട്ട് ചെയ്യാൻ നുണ പറയരുത്; സ്ത്രീകളിലെ സുന്നത്ത് ഇസ്ലാം മതത്തിലില്ല; ബിരിയാണി സംവിധായകൻ സജിൻ ബാബുവിന് മറുപടിയുമായി ഒമർലുലു

സ്ത്രീകളിലെ ചേലാകർമ്മം ഇസ്ലാം മതത്തിന്റെ ഭാഗമല്ലെന്ന് സംവിധായകൻ ഒമർ ലുലു. തിരുവനന്തപുരത്തെ തന്റെ ജമാഅത്തിലടക്കം സ്ത്രീ സുന്നത്ത് നടക്കാറുണ്ടെന്ന ബിരിയാണി സംവിധായകൻ സജിൻ ബാബുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം നുണ പറയരുതെന്നും ഒമർ ലുലു പറയുന്നു.

ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സജിൻ ബാബു സ്ത്രീ സുന്നത്തിനെക്കുറിച്ച് സംസാരിച്ചത്. ‘എല്ലാ മുസ്ലിം ജമാഅത്തിലും ഒസ്സാനും ഒസ്സാത്തിയും ഉണ്ടാകാറുണ്ട്. പുരുഷ സുന്നത്ത് ചെയ്യുന്നത് ഒസ്സാനും സ്ത്രീ സുന്നത്ത് ചെയ്യുന്നത് ഒസ്സാത്തിയുമാണ്. തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്’,

Read more

ബിരിയാണി  സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ്  സ്വന്തമാക്കിയത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.