എന്ത് അടിസ്ഥാനത്തതില്‍ ആണ് പറയുന്നത് നിങ്ങളുടെ ഔദാര്യം ആണ് ഞങ്ങളുടെ ഈ ജീവിതം എന്ന്: ഒമര്‍ ലുലു

“ഹാപ്പി വെഡിംഗ്” എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട്  ഒമറിന്റേതായി പുറത്തു വന്ന ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു . ഇപ്പോഴിതാ സിനിമാക്കാരുടെ നിലനില്‍പ്പ് മറ്റുള്ളവരുടെ ഔദാര്യത്തിലാണ് എന്ന വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.

നിങ്ങളെ എന്റര്‍ടൈയന്‍ ചെയ്യിപ്പിക്കാത്ത, രസിപ്പിക്കാത്ത ഒരു ബോര്‍ സിനിമ അല്ലെങ്കില്‍ മോശം സിനിമ നിങ്ങള്‍ വിജയിപ്പിക്കുമോ എന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ എന്നും ഒമര്‍ ചോദിക്കുന്നു.

നിങ്ങളെ എന്റര്‍ടൈയന്‍ ചെയ്യിപ്പിക്കാത്ത, രസിപ്പിക്കാത്ത ഒരു ബോര്‍ സിനിമ അല്ലെങ്കില്‍ മോശം സിനിമ നിങ്ങള്‍ വിജയിപ്പിക്കുമോ. പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത് നിങ്ങളുടെ ഔദാര്യം ആണ് ഞങ്ങളുടെ ഈ ജീവിതം എന്ന് ഒരു പ്രമുഖ സ്റ്റാറിന്റെ പഴയ സ്റ്റേജ് ഷോ പ്രസംഗം കേട്ടപ്പോള്‍ തോന്നിയത് ആണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയ്ച്ചട്ടുണ്ടോ ? അദ്ദേഹം ചോദിച്ചു.