എപ്പോഴും മുഖത്ത് ഒരേ ഭാവമുള്ള ഇവനെ ആരാണ് കിംഗ് എന്ന് വിളിക്കുന്നത്; വിജയെ പരിഹസിച്ച് കമന്റ് , മറുപടിയുമായി ഒമര്‍ലുലു

നടന്‍ വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമാണ് ഉള്ളത് എന്ന് പരിഹസിച്ചയാള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. എല്ലാ ഭാവങ്ങളും മുഖത്തു വരുന്ന മറ്റു നടന്മാര്‍ക്ക് വിജയ് എന്ന നടന്റെ അത്ര കളക്ഷന്‍ നേടാന്‍ സാധിക്കാത്തത് എന്ത് എന്ത് ചിന്തിച്ചാല്‍ മതിയെന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി.

വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒമര്‍ ലുലു പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് ഒരാള്‍ കമന്റുമായി എത്തിയത്. വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമാണ് ഉള്ളതെന്നാണ് കമന്റ്. ഉടന്‍ തന്നെ “എല്ലാ ഭാവം അറിയുന്ന മറ്റുള്ളവര്‍ക്ക് എന്താ ഇയാളുടെ അത്രക്ക് ഇനീഷ്യല്‍ കളക്ഷന്‍ കിട്ടാതെ ? സൗത്ത് മൊത്തം നോക്കിയാലും വിജയ് അണ്ണന്റെ സ്റ്റാര്‍ഡം വേറെ ലെവല്‍ ആണ് മോനെ” എന്ന് ഒമര്‍ ലുലു മറുപടിയും നല്‍കി.

2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി