എനിക്ക് എതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്: പൊട്ടിത്തെറിച്ച് വിനായകന്‍

മീ ടു ആരോപണത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണ്. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും താന്‍ ആരേയും ആ രീതിയില്‍ ഉപദ്രവിച്ചിട്ടില്ലെന്നും വിനായകന്‍ കൊച്ചിയില്‍ പറഞ്ഞു.

നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്‌നത്തിലും വിനായകനും മാധ്യമപ്രവര്‍ത്തകരുമായി ഇന്ന് സംസാരമുണ്ടായി. താന്‍ ഒരു ചര്‍ച്ചയാണ് നടത്തിയത്. അല്ലാതെ മുന്നിലിരിക്കുന്ന പെണ്‍കുട്ടിയോട് അല്ല താന്‍ പറഞ്ഞത്.

അന്ന് ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം ഉണ്ടായങ്കില്‍ മാപ്പ് പറയുന്നുവെന്നും അല്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ വിനായകന്‍ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍