ഉമ്മയില്ലാത്തതുകൊണ്ട് അവർ എന്നെ തിരിച്ചുവിളിച്ചില്ല, ഉമ്മയുടെ മരണം എന്നെ വലിയ രീതിയിൽ ബാധിച്ചു: റസൂൽ പൂക്കുട്ടി

പ്രമുഖ സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഒറ്റ’. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ, സത്യരാജ്, രോഹിണി, ലെന, മംമ്ത മോഹൻദാസ്, ശ്യാമ പ്രസാദ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എന്നാൽ ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് റസൂൽ പൂക്കുട്ടി. ഉമ്മയുടെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നു എന്ന് റസൂൽ പൂക്കുട്ടി ഓർക്കുന്നു.

“ഉമ്മയുടെ വേർപാട് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു. അതെനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്കൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടുമാസത്തോളം എനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്നില്ല. ഞാൻ വിചാരിച്ചിരുന്നത് എനിക്ക് ഒരാളുമായിട്ട് ഇനി അടുക്കാൻ കഴിയില്ല എന്നായിരുന്നു. എനിക്കൊരാളോടും ഇമോഷണലി കണക്ട് ആവാൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾ ജനിക്കും, അതുപോലെതന്നെ മരിക്കും. ദൈവം എന്നോട് ദയ കാണിക്കുന്നില്ല എന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന് ഉമ്മയെ കുറച്ചുകൂടി ഇവിടെ നിർത്താമായിരുന്നു. ഞാൻ എവിടെയെങ്കിലും എത്തുമെന്ന് ഉമ്മ വിശ്വസിച്ചിരുന്നു

ഓസ്കാറിന് ശേഷം ആരോ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘ഞങ്ങൾ അമ്മമാരെ ആദരിക്കുന്ന ചടങ്ങിൽ താങ്കളുടെ ഉമ്മയെ വിളിക്കാൻ ആഗ്രഹമുണ്ട്’ എന്ന്. ഉമ്മ അപ്പോൾ കൂടെയുണ്ടായിരുന്നില്ല, ഉമ്മ മരിച്ചിരുന്നു.’ഉമ്മക്ക് പകരം ഞാൻ എന്റെ മൂത്ത പെങ്ങളെ അയക്കാം, അത് മതിയോ’എന്ന് ചോദിച്ചു.

അവർ എന്നെ പിന്നെ തിരിച്ചു വിളിച്ചില്ല. എനിക്ക് അതിലും വലിയ ദുഃഖമില്ല. ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചു വിളിക്കുമായിരുന്നു.” ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് റസൂൽ പൂക്കുട്ടി ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

ഒക്ടോബർ 27 നാണ് ‘ഒറ്റ’ തിയേറ്ററുകളിൽ എത്തുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമാതാവ് എസ്. ഹരിഹരൻ ആണ്.

എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ റഫീക് അഹമദും വൈരമുത്തുവും ചേർന്നാണ് വരികളെഴുതിയിരിക്കുന്നത്. പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങീ പ്രമുഖരും ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്

Latest Stories

കഞ്ചാവ് വലിക്കും, കള്ളും കുടിക്കും, രാസലഹരി ഇല്ല; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്‍

IPL 2025: അന്ന് ഗില്ലിന്റെ പിതാവ് ചെയ്ത മോഡൽ ആവർത്തിച്ചു, മകന്റെ വലിയ വിജയം ദിപാവലി പോലെ ആഘോഷിച്ച് സഞ്ജീവ് സുര്യവൻഷി; വൈഭവിന്റെ നേട്ടങ്ങൾക്ക് പിന്നാലെ കണ്ണീരിന്റെ കഥ

ബി ഉണ്ണികൃഷ്ണന്‍ അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കാം.. ഒന്നിച്ച് പഠിച്ച കാലം മുതലേ അയാള്‍ക്ക് എന്നോട് ദേഷ്യമാണ്: സജി നന്ത്യാട്ട്

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം