ഒടിടികൾ പിന്മാറിയത് മലയാള സിനിമയുടെ നല്ല കാലത്തിന്: ആന്റണി പെരുമ്പാവൂർ

ഒടിടികൾ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന് നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർ. ഒടിടി ഇല്ലാതെയാവുന്നതോട് കൂടി മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവുന്നതിനുള്ള ശ്രമങ്ങൾ നടക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

“മലയാളത്തിൽ നല്ല സിനിമകളുണ്ടാകുന്നതിനുവേണ്ടി വലിയ ശ്രമവും ഒടിടി ഇല്ലാതാകുന്നതോടെ നടക്കും. തിയേറ്ററിൽ‍ ഉടമകൾ മുടക്കിയതു കോടികളാണ്. അതു തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും. ആയിരക്കണക്കിന് ആളുകളുടെ ജീവിതവും മെച്ചപ്പെടും. ഒടിടികൾ പിന്മാറിയത് മലയാള സിനിമയുടെ തക‍ർ‌ച്ചക്കല്ല, മറിച്ച് നല്ലകാലത്തിനാണ് തുടക്കമിടുന്നത്.

പല സിനിമകളിൽ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ചില ഒടിടികളുടെ വിലയിരുത്തൽ. 27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയിൽ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തിൽ താഴെ മാത്രമാണ്.

ഇടനിലക്കാരായ ഏജന്റുമാരാണ് നിർമ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മത്രമല്ല ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മീഷൻ കൊടുത്തു. ഇത്തരത്തിൽ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്. വമ്പൻ ഹിറ്റ് സിനിമകൾ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.” എന്നാണ് മാതൃഭൂമിയോട് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്