ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു; അഭിനന്ദിച്ച് ഔസേപ്പച്ചന്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനത്തിനെ വീണ്ടും പുനഃസൃഷ്ടിച്ചു കൊണ്ട് എത്തിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനെയും ഒപ്പം കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെയും പ്രശംസിച്ചു കൊണ്ടെത്തിയിരിക്കുന്നത്. ‘ദേവദൂതര്‍ പാടി’ ഗാനം കംപോസ് ചെയ്ത സംഗീതജ്ഞന്‍ ഔസേപ്പച്ചനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഔസേപ്പച്ചന്റെ വാക്കുകള്‍

ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിംഗ് ആയതില്‍ സന്തോഷം . അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി , ഡ്രംസ് ശിവമണി.അതേ ഓര്‍ക്കസ്ട്രയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി.

ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം എത്തുന്നത്. കോടതി പശ്ചാത്തലമാക്കി വ്യത്യസ്തമായ ഒരു കേസിനെക്കുറിച്ചായിരിക്കും സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു