'മത്സരബുദ്ധി വേണം എന്നത് ശരി തന്നെ, പക്ഷേ അതിന് അപ്പുറത്ത് പ്രൊഫഷണല്‍ എത്തിക്‌സ് കൂടി വേണം'; എം. ജയചന്ദ്രനെ കുറിച്ച് ഔസേപ്പച്ചന്‍

സംഗീത സംവിധാന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന എം ജയചന്ദ്രന് ആശംസകളുമായി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. നല്ല പാട്ടുകള്‍ സൃഷ്ടിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്, പ്രൊഫഷനല്‍ എത്തിക്‌സ് കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണെന്ന് ഔസേപ്പച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഒസേപ്പച്ചന്റെ വാക്കുകള്‍:

ജയചന്ദ്രന്‍ എനിക്ക് സ്വന്തം അനുജനെ പോലെയാണ്. നല്ല പാട്ടുകള്‍ സൃഷ്ടിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ഒരു പ്രൊഫഷണല്‍ എത്തിക്‌സ് കാത്തു സൂക്ഷിക്കുക കൂടിയാണ്. അത് വളരെ വലിയ കാര്യമാണ്. മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു തോന്നിയാല്‍ അതിനെക്കുറിച്ചു പറയാനോ നേരിട്ടു പ്രശംസിക്കാനോ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല.

അത്തരം ഒരു മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഞങ്ങളുടെ പാട്ടുകളെക്കുറിച്ച് ഞങ്ങള്‍ പരസ്പരം വിളിച്ചു പ്രശംസിക്കാറുണ്ട്. ഒരേ തൊഴില്‍ ചെയ്യുമ്പോള്‍ മത്സരബുദ്ധി വേണം എന്നതു ശരി തന്നെ. പക്ഷേ അതിനൊക്കെ അപ്പുറത്ത് ഒരു പ്രൊഫഷണല്‍ എത്തിക്‌സ് കാത്തു സൂക്ഷിക്കണം.

അത് ജയചന്ദ്രന്‍ ചെയ്യുന്നുണ്ട്. നല്ല സ്വഭാവവും മനുഷ്യത്വവും നിലനിര്‍ത്തുന്ന ആളാണ് അദ്ദേഹം. മലയാളികള്‍ക്കു വേണ്ടി ഇനിയും ഒരുപാടൊരുപാട് നല്ല ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ജയചന്ദ്രന് സാധിക്കട്ടെ. എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസകളും നേരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്