'അമ്മേ എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ... എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ..', ഇന്നും ആകാശദൂത് കണ്ടാൽ ഞാൻ കരയും'; ഔസേപ്പച്ചൻ

മാധവി, മുരളി എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ – ഡെന്നീസ്‌ ജോസഫ്‌ കൂട്ടുകെട്ടിൽ പുറ്തതിറങ്ങിയ ചിത്രപമായിരുന്നു. ആകാശദൂത്. കാഴ്ച്ചകാരെ മുഴുവൻ ഈറനണിയിച്ച ചിത്രത്തെക്കുറിച്ച് സം​ഗീത സംവിധായകനായ ഔസേപ്പച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഔസേപ്പച്ചൻ ഇതേ കുറിച്ച് സംസാരിച്ചത്. ആകാശദൂത് കണ്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ താൻ വിശ്വസിക്കില്ല.

ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ താന്‍ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനില്‍ കാലിന് വയ്യാത്ത പയ്യന്‍ അമ്മയോട് പറയുന്ന രംഗമുണ്ട്, ‘അമ്മേ എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ… എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ..’ എന്ന്. ആ സീന്‍ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല.. ഞാന്‍ കരഞ്ഞുപോകും. ഒരു കാലഘട്ടം വരെ അതിന്റെ കഥ ആരോടെങ്കിലും പറഞ്ഞാൽ തന്നെ താൻ കരഞ്ഞുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ‘രാപ്പാടി കേഴുന്നുവോ’ എന്ന ​ഗാനം ഓഎൻവി ഭംഗിയായാണ് വിഷ്വലൈസ് ചെയ്തിരിക്കുന്നത്. അതാണ് അത്രയും ഭംഗിയായ വരികൾ വന്നത്. ആദ്യം ആ പാട്ടിന്റെ ട്യൂണാണ് ചെയ്തത്. പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ കരഞ്ഞുപോയി. അതോടെ അതിന്റെ ഫസ്റ്റ് ട്യൂണ്‍ തന്നെ ഓക്കെ പറയുകയായിരുന്നെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ആ സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഗാനത്തിന് വലിയ റോൾ ഉണ്ടെന്നും അത് പാടിയത് യേശുദാസാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മുഴുവൻ ഫീലും ആ പാട്ടിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1993ൽ പുറത്തിറങ്ങിയ ആകാശദൂത് ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു. മുരളി, മാധവി എന്നിവരെ കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു