ഡബ്ബിംഗിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞതാണ്, ഞങ്ങള്‍ കാത്തിരിക്കുകയാണ് പ്രദീപേട്ടാ: ഗോവിന്ദ് പത്മസൂര്യ

കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. ഒന്നിച്ച് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് തന്നെ വിളിച്ചതിനെ കുറിച്ചും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചുമാണ് ജിപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡബ്ബിംഗിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് പിരിഞ്ഞതാണ്, കാത്തിരിക്കുകയാണ് എന്ന് നടന്‍ കുറിച്ചു.

ഗോവിന്ദ് പത്മസൂര്യയുടെ കുറിപ്പ്:

ഒരിക്കല്‍ എന്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന്‍ എന്നെ വിളിച്ചു. ജിപിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു.

ഞാന്‍ ഒരുപാട് സിനിമയില്‍ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാന്‍ പറഞ്ഞു. എന്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വര്‍ധിച്ചു. ഭാഗ്യവശാല്‍ സുഹൃത്ത് മിറാഷ് ചെയ്യുന്ന പ്രോജെക്ടില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.

ഡബ്ബിംഗിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞതാണ്. ഡബ്ബിംഗിനും പ്രൊമോഷനും ഞങ്ങള്‍ കാത്തിരിക്കുകയാണ് പ്രദീപേട്ടാ! പ്രണാമം. ഓം ശാന്തി.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?