'റൊമാന്റിക് ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രമാണ് അതിരന്‍'; തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ്

ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് “അതിരന്‍”. “പ്രേമം”, “കലി” എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഈമയൗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ തിരക്കഥയില്‍ നവാഗതനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രമാണ് “അതിരന്‍” എന്നാണ് പി.എഫ് മാത്യൂസ് പറയുന്നത്.

“ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഊട്ടിയിലായിരുന്നു പ്രധാന ചിത്രീകരണം. ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. തിരക്കഥയെഴുതുമ്പോള്‍ തന്നെ ഫഹദിനെ നായകനായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലുമൊരു കഥാപാത്രത്തേക്കാള്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് അതിരന്‍.” ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ പി.എഫ് മാത്യൂസ് പറഞ്ഞു.

വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവേകിന്റെ ആദ്യ സംവിധാന സംരംഭമാണ് അതിരന്‍. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്