പാട്ടുകളുടെ പ്രശസ്തിയെ ഇതു ബാധിക്കും, ഈ പ്രവണത നല്ലതാണെന്ന് തോന്നുന്നില്ല; വരികള്‍ക്കിടയില്‍ സംഭാഷണങ്ങള്‍ കുത്തി നിറയ്ക്കുന്നതിനെതിരെ ജയചന്ദ്രന്‍

പുതിയ സിനിമാ പാട്ടുകളിലെ വരികള്‍ക്കിടയില്‍ സംഭാഷണശകലങ്ങള്‍ കലര്‍ത്തുന്ന രീതിയ്‌ക്കെതിരെ ഗായകന്‍ പി ജയചന്ദ്രന്‍. ഈ പ്രവണത പാട്ടുകളുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുമെന്നും അവയ്ക്ക് വേണ്ട ശ്രദ്ധ ലഭിക്കാതെ പോകുമെന്നും “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ശ്രദ്ധിച്ചാലറിയാം പുറത്തിറങ്ങുന്ന മിക്ക പാട്ടുകളിലും ആദ്യ നാലു വരികള്‍ കഴിഞ്ഞാല്‍ പിന്നെ സംഭാഷണങ്ങളാണ്. പല ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ഗാനങ്ങളെത്തുന്നത്. അതിനാല്‍ പല പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഈ പ്രവണത നല്ലതാണെന്നു തോന്നിയിട്ടില്ല. പാട്ടുകളുടെ പ്രശസ്തിയെ ഇതു ബാധിക്കുന്നുണ്ട്. ഈയിടെ പാടിയ പല പാട്ടുകളിലും ഈ പ്രവണത കാണുന്നുണ്ടെന്നും എന്നാല്‍ “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍” എന്ന ഈ പുതിയ ചിത്രത്തില്‍ അതില്ലെന്നും ഗാനങ്ങള്‍ മുഴുവനായി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു. ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പുതുമുഖമായ അഖില്‍ പ്രഭാകര്‍ ആണ് ചിത്രത്തിലെ നായകന്‍. സോനു, ശിവകാമി എന്നിവര്‍ നായികമാരായെത്തുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, സുബി, നോബി, ദിനേശ് പണിക്കര്‍, ഹരീഷ് കണാരന്‍ എന്നിവരും അഭിനയിക്കുന്നു. ജൂലൈ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം