പൊതുവേ ശാന്തനാണ് ഞാൻ, പക്ഷേ 'തങ്കലാൻ' സെറ്റിൽ എൻറെ പിടിവിട്ടുപോയി: പാ രഞ്ജിത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ചിത്രത്തിന്റെ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പൊതുവേ സിനിമാ സെറ്റിൽ ശാന്തനായ താൻ തങ്കലാൻ സിനിമയുടെ ചിത്രീകരണ സമയത്ത് ഏറെ ബുദ്ധിമുട്ടിയെന്നാണ് പാ രഞ്ജിത് പറയുന്നത്. തങ്കലാനിലൂടെ താൻ തന്റെ കംഫർടട് സോണിൽ നിന്നും പുറത്തുകടന്നുവെന്നും പാ രഞ്ജിത് വ്യക്തമാക്കുന്നു.

“ഇതുവരെ ഞാൻ ചെയ്ത മിക്ക സിനിമകളും ഷൂട്ട് ചെയ്യാൻ എളുപ്പമായിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും പക്ഷേ ആ പ്രോസസ് എളുപ്പമായിരുന്നു. എന്നാൽ തങ്കലാനിലൂടെ ഞാൻ എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു. സിനിമയുടെ കഥ നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ആ കാലഘട്ടം ക്രമീകരിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

ഇത്രയധികം ആളുകളെ സെറ്റിൽ നിയന്ത്രിക്കേണ്ടി വന്നു. അഭിനേതാക്കളിൽ നിന്ന് വേണ്ടതെല്ലാം എടുക്കുക, എല്ലാ മേഖലയും ആ കാലഘട്ടത്തോട് നീതിപുലർത്തണം. ഇതൊക്കെ എന്നെ പലപ്പോഴും സമ്മർദത്തിലാക്കി. സെറ്റിൽ ഞാൻ പൊതുവെ ശാന്തശീലനാണ്. ദേഷ്യം വന്നാലും അത് പുറത്ത് കാട്ടാറില്ല, പക്ഷെ തങ്കലാൻറെ ഷൂട്ടിങ്ങിനിടെ പലപ്പോഴും എൻറെ പിടിവിട്ടുപോയി.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പാ രഞ്ജിത്ത് പറഞ്ഞത്.

അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ