എനിക്ക് അത് മടുത്തു. അങ്ങനെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു, ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു: പത്മപ്രിയ

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന പത്മപ്രിയ കുറച്ച് നാളായി സിനിമകളില്‍ നിന്നെല്ലാം അകലം പാലിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പത്മപ്രിയ.

സിനിമ മേഖലയില്‍ ജെന്റര്‍ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാന്‍ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്.

എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂര്‍ണമായും എന്റെ ജെന്റര്‍ മൂലമാണ്. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാവുന്നത്.

ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,’ പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

Latest Stories

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി