പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന് ബാന്‍, സിനിമ പോലും ചെയ്യാത്ത കത്രീന കൈഫിനെ ഇരട്ടി പണം കൊടുത്ത് കൊണ്ടു വരികയായിരുന്നു: പത്മപ്രിയ

മലയാള സിനിമയില്‍ തുല്യ വേതനം ചോദിച്ചാല്‍ ബാന്‍ ചെയ്യുമെന്ന് നടി പത്മപ്രിയ. പ്രതിഫലം കൂട്ടി ചോദിച്ചതിനാല്‍ നടി മീര ജാസ്മിനെ ബാന്‍ ചെയ്യുകയും ആ സിനിമയില്‍ അന്ന് ഒരു ഹിന്ദി സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത കത്രീന കൈഫിനെ ഇരട്ടി പ്രതിഫലം കൊടുത്ത് അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പത്മപ്രിയ പറയുന്നത്.

ന്യായമായ വേതനം കിട്ടണം. 2005 കാലയളവില്‍ ആണ് താന്‍ സിനിമയില്‍ വരുന്നത്. വടക്കുംനാഥന്‍ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് കാഴ്ച, അമൃതം അങ്ങനെ കുറേ ഹിറ്റുകള്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയം ആണ്. ആ സമയം മീര ജാസ്മിന്‍ ഉണ്ടായിരുന്നു. അവരും വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു.

കലാപരമായും അവരുടെ വര്‍ക്കുകള്‍ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാന്‍ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു. ആ സമയത്ത് ഇവിടെ ആര്‍ക്കും അറിയാത്ത ഒരു കുട്ടി ബോംബെയില്‍ നിന്ന് വന്നു, കത്രീന കൈഫ്. അവര്‍ വന്ന് ഒരു മലയാള സിനിമ ചെയ്തു.

കത്രീന അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. മീരയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് അവര്‍ക്ക് കൊടുത്തത്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വയ്ക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കില്‍ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവര്‍ അര്‍ഹതപ്പെട്ട വേതനം നല്‍കാന്‍ തയാറാകുന്നില്ല.

അത് ചോദിക്കുകയാണെങ്കില്‍ തങ്ങളെ ബാന്‍ ചെയ്യും. അല്ലെങ്കില്‍ തങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവര്‍ക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാല്‍ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല എന്നാണ് പത്മപ്രിയ സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?