ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പലരും പറഞ്ഞിരുന്നു.. എന്നാല്‍ ഞാന്‍ സിനിമ ഉപേക്ഷിച്ചത് ആയിരുന്നില്ല: പത്മപ്രിയ

സിനിമയില്‍ നിന്നും ഇടവേള എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് നടി പത്മപ്രിയ. സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷം താന്‍ പഠിക്കാനാണ് പോയത് എന്നാണ് പത്മപ്രിയ പറയുന്നത്. സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ തനിക്ക് ഇഷ്ടമുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുവെന്നും പത്മപ്രിയ പറഞ്ഞു.

എന്റെ കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബ്രേക്ക് എടുക്കണമെന്ന് ഞാന്‍ തീരുമാനം എടുക്കുന്നത്. സഹപ്രവര്‍ത്തകര്‍ ഒക്കെ പറഞ്ഞു, ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പറഞ്ഞ്. ബ്രേക്ക് എടുത്തപ്പോള്‍ എനിക്ക് പഠിക്കാനായി സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

നല്ല സര്‍വകലാശകളില്‍ അവസരങ്ങള്‍ കിട്ടി. ഞാന്‍ അത് തിരഞ്ഞെടുത്തു. അതിനിടയില്‍ കല്യാണം കഴിഞ്ഞു. അതിനിടയില്‍ ‘ഇയ്യോബിന്റെ പുസ്തകം’ റിലീസ് ആയി. പഠനം കഴിഞ്ഞ് വന്ന് രണ്ട് എന്‍ജിഓകളില്‍ വര്‍ക്ക് ചെയ്തു. അതിനിടയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായ സെയ്ഫ് അലി ഖാന്റെ ഒരു സിനിമ കിട്ടി.

മറ്റ് ചില ചെറിയ കാര്യങ്ങള്‍. ഇതിനിടയില്‍ ഞാന്‍ അഭിനേതാവ് എന്ന കരിയര്‍ ഉപേക്ഷിച്ചതല്ല. പക്ഷെ ഞാന്‍ ബ്രേക്ക് എടുത്ത് ഇരിക്കുകയായിരുന്നു. ഡബ്ല്യുസിസിയുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍വതി പറയുന്ന പോലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.

പക്ഷെ എനിക്ക് ഡബ്ല്യുസിസി കൊണ്ട് സിനിമ കിട്ടിയില്ല എന്ന് പറയാന്‍ പറ്റില്ല. എനിക്ക് സ്വയം മനസിലാക്കാന്‍ വേണ്ടി ബ്രേക്ക് എടുത്തതാണ് എന്നാണ് പത്മപ്രിയ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഒരു തെക്കന്‍ തല്ല് കേസ് ആണ് പത്മപ്രിയയുടെതായി റിലീസ് ആയിരിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ