അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

തന്റെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ച് നടി പത്മപ്രിയ. ആം ആദ്മി പാര്‍ട്ടി നേതാവാണ് പത്മപ്രിയയുടെ ഭര്‍ത്താവ് ജാസ്മിന്‍ ഷാ. തന്റെ ഭര്‍ത്താവ് ആക്ടീവ് പൊളിറ്റിക്‌സിലേക്ക് തിരിയുമെന്ന് അറിയില്ലായിരുന്നു എന്നാണ് പത്മപ്രിയ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഭര്‍ത്താവ് ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളുമാണ് തന്നെ ആകര്‍ഷിച്ചത് എന്നാണ് പത്മപ്രിയ പറയുന്നത്.

”ഞങ്ങളില്‍ കോമണായുള്ളത് ഞങ്ങള്‍ വൈവിധ്യത്തിലും അവകാശത്തിലും വിശ്വസിക്കുന്നു എന്നതാണ്. ജാസ്മിന്‍ തന്റെ അക്കാദമിക് ഡിഗ്രി ഉപയോഗിച്ച് കോര്‍പറേറ്റ് ലോകത്തായിരുന്നെങ്കില്‍ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷെ ഇത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്.”

”ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാന്‍ വിവാഹം ചെയ്ത് കഴിഞ്ഞു. പക്ഷെ അദ്ദേഹം ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂവുള്ളവരാണ്.”

”മിഡില്‍ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങള്‍ വളര്‍ന്നത്. അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്. സര്‍ക്കാര്‍ കൊണ്ട് വന്ന നയം മാറ്റങ്ങളില്‍ സജീവ പങ്കാളിയായിരുന്നു ജാസ്മിന്‍. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ജാസ്മിന്‍ ആക്ടീവ് പൊളിറ്റീഷ്യന്‍ ആയത്. ഭര്‍ത്താവ് ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും തന്നെ ആകര്‍ഷിച്ചു.”

”എന്റെ ഹൃദയം ഒരു കലാകാരിയുടേതാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാല്‍ ഒരിക്കലും രാഷ്ട്രീയത്തിേേലക്ക് വരില്ല എന്ന് പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്ന് പറഞ്ഞ ഞാന്‍ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ച് വന്നു.”

”ജീവിതം എന്താണ് എനിക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് അറിയില്ല. എന്ത് ചെയ്താലും ഞാന്‍ എന്റെ ഹൃദയം മുഴുവനായി നല്‍കി ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്” എന്നാണ് പത്മപ്രിയ പറയുന്നത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി