ആ സിനിമ കണ്ടതിന് ശേഷം ഗുണ്ടാ നേതാക്കൾ എന്നെ കാണാനെത്തി, പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്: പങ്കജ് ത്രിപാഠി

ഇന്ത്യൻ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗ്യാങ്ങ്സ് ഓഫ് വസേപുർ പാർട്ട് 1&2’. ധൻബാദിലെ ഗ്യാങ്ങ്സ്റ്റർ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി.

മനോജ് ബാജ്പേയി, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, ഹുമ ഖുറേഷി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിയലിസ്റ്റിക് മേക്കിംഗ് കൊണ്ട് ഇന്നും നിരവധി പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പങ്കജ് ത്രിപാഠി. സുൽത്താൻ ഖുറേഷി എന്ന ഗ്യാങ്ങ്സ്റ്റർ നേതാവായാണ് പങ്കജ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രം കണ്ട് യഥാർത്ഥ ഗുണ്ടാ നേതാക്കൾ തന്നെ കാണാൻ വന്നുവെന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

“പറയുന്നത് ചെയ്യുന്നയാളാണ് സിനിമയിലെ സുൽത്താൻ ഖുറേഷിയെന്നാണ് അവർ വിചാരിച്ചിരുന്നത്. അതേസമയം വളരെ നല്ല സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് സുൽത്താനെ അവർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഈ സിനിമ ഇറങ്ങിയശേഷം തിരക്കഥ ചർച്ച ചെയ്യാൻ വരുന്ന രചയിതാക്കൾ അല്പം ഭയത്തോടെയാണ് എന്നെ സമീപിച്ചിരുന്നത്. ചർച്ചയ്ക്കിടെ ഞാൻ പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്.

​ഗ്യാങ്സ് ഓഫ് വസേപുറിൽ അവസരം ലഭിക്കുന്നതിനുമുമ്പ് രാം​ഗോപാൽ വർമയെ കാണാൻ പോയി. നാലുപേർക്കിരിക്കാവുന്ന ബെഞ്ചിലാണ് ഇരിക്കാൻ പറഞ്ഞത്. ബെഞ്ചിന്റെ ഒരരികിൽ ഇരുന്നപ്പോൾ രാം​ഗോപാൽ വർമ അതേ ബെഞ്ചിന്റെ മറ്റേയറ്റത്ത് ഇരിപ്പുറപ്പിച്ചു. അതോടെ ആ ബെ‍ഞ്ചിലിരിക്കാൻ ഇനിയും ആളുകൾ വരുമല്ലോ എന്നുള്ള ആലോചനയായി. ആരെങ്കിലും നിങ്ങളെ പതിനഞ്ച് മിനിറ്റ് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ മറ്റെവിടെ നോക്കുമെന്ന് നിങ്ങൾ ആലോചിക്കും. അന്നവിടെ നിന്ന് പറഞ്ഞുവിട്ട എന്നെ ആർജിവി പിന്നീട് വിളിച്ചിട്ടേയില്ല.” ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് പങ്കജ് ത്രിപാഠി അനുഭവം പങ്കുവെച്ചത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ