വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രചോദിപ്പിക്കണം: കങ്കണ റണാവത്ത്

വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രചോദിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നവര്‍. ആദ്യ പ്രണയത്തെ കുറിച്ചും പ്രണയ പരാജയത്തെ കുറിച്ചു കങ്കണ ചര്‍ച്ചയില്‍ മനസു തുറന്നു.

“ഒരോരുത്തരുടെയും ജീവിതത്തിലും പ്രധാനപ്പെട്ട ഒന്നാണ് ലൈംഗീകത. നിങ്ങള്‍ക്ക് ലൈംഗികത ആവശ്യമുള്ളപ്പോള്‍, അത് നേടുക. പക്ഷേ അതിന് അടിമയാകരുത്. കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ മാതാപിതാക്കള്‍ സന്തുഷ്ടരായിരിക്കണം. കുട്ടികള്‍ ഉത്തരവാദിത്തമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഞാന്‍ ലൈംഗീകമായി സജീവമാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രചോദിപ്പിക്കണം.”

“വളരെ ഒബ്‌സസീവ് ആയ, പ്രണയിക്കുമ്പോള്‍ അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രണയിനി ആണ് ഞാന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത്. ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാധ്യത. ചുംബിക്കാന്‍ പോലും ആദ്യം എനിക്ക് അറിയില്ലായിരുന്നു.” കങ്കണ പറഞ്ഞു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ