മോന്റെ കല്യാണം ഉടനെയില്ല, മോള്‌ടെയാണ് ആദ്യം..; പ്രതികരിച്ച് പാര്‍വതി

നടന്‍ ജയറാമിന്റെ കുടുംബത്തില്‍ വിവാഹ സീസണ്‍. ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്റെ ഭാവി വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

എന്നാല്‍ മകന്റെ വിവാഹമല്ല, ആദ്യം മകള്‍ മാളവികയുടെ വിവാഹമാണ് നടക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി. ഇന്നലെ തിരുവനന്തപുരത്ത് മുന്‍കാല നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനാണ് പാര്‍വതി എത്തിയത്. മക്കളുടെ വിവാഹത്തെ കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളിലാണ് നടി പ്രതികരിച്ചത്.

‘മോന്റെ കല്യാണം ഉടനെയില്ല, മോള്‌ടെയാണ് ആദ്യം’ എന്നാണ് പാര്‍വതി പറഞ്ഞത്. നവംബര്‍ പത്തിന് ആയിരുന്നു കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും പ്രണയവാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പിന്നാലെയാണ് ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവികയും എത്തിയത്. മാളവിക പങ്കുവച്ച പോസ്റ്റിന് താഴെ കാളിദാസ് അളിയന്‍ എന്ന കമന്റ് ഇട്ടതോടെയാണ് ഇത് മാളവികയുടെ ഭാവി വരനാകും എന്ന നിഗമനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തിയത്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്