കസബ വിവാദം; സൈബര്‍ ആക്രമണങ്ങളുണ്ടായി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ എനിക്ക് ആ കാര്യം മനസ്സിലായി, അതെനിക്ക് നേരെയായിരുന്നില്ല : പാര്‍വതി തിരുവോത്ത്

കസബ സിനിമയുടെ പേരില്‍ നേരിടേണ്ടി വന്ന ആക്രമണം പാര്‍വതി എന്ന വ്യക്തിയ്ക്കു നേരെയല്ല, സത്യങ്ങള്‍ തുറന്നു പറയുന്ന സ്ത്രീക്കു നേരെയുള്ളതായിരുന്നെന്നു നടി പാര്‍വതി തിരുവോത്ത്. സൈബര്‍ ആക്രമണങ്ങളുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഈ കാര്യം ബോധ്യമായെന്നും പാര്‍വതി പറഞ്ഞു. തേവര എസ്എച്ച് കോളജില്‍ നടക്കുന്ന രാജ്യാന്തര സെമിനാറിന്റെ ഭാഗമായി സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യുസിസിയും ഇംഗ്ലണ്ടില്‍ നിന്നുള്ള സിനിമ നിരൂപക ലോറ മള്‍വേയും തമ്മില്‍ നടന്ന ആശയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു പാര്‍വതി.

“ആ സംഭവത്തെ തുടര്‍ന്നു പല സ്ത്രീകളും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പല രീതിയില്‍ നേരിട്ട കാര്യം തുറന്നു പറഞ്ഞു. എനിക്കു നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നു വ്യക്തമായിരുന്നു”- പാര്‍വതി പറഞ്ഞു.

Read more

ഇപ്പോള്‍ നടക്കുന്ന സംവാദങ്ങള്‍ സിനിമ വ്യവസായത്തില്‍ സ്ത്രീകളുടെ ശബ്ദം കേള്‍പ്പിക്കാനുള്ളതല്ല, സമൂഹത്തിലാകെ സ്ത്രീ ശബ്ദം ഉയര്‍ത്താനുളളതാണെന്നു ലോറ മള്‍വേ ചൂണ്ടിക്കാട്ടി.