എന്റെ കണ്ണമ്മ നീ എന്റെ അഭിമാനമാണ്, തരിണി ഞങ്ങളുടെ 'ലിറ്റില്‍'..; പാര്‍വതി ജയറാം പറയുന്നു

മകന്‍ കാളിദാസിനും മരുമകള്‍ തരിണിക്കും ആശംസകളുമായി പാര്‍വതി ജയറാം. മകന്‍ കണ്ണന്‍ തന്റെ അഭിമാനമാണെന്നും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയുമായി പുതിയൊരു ജീവിതം തുടങ്ങുന്ന മകനും വധുവിനും ആശംസയും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കുമെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

”എന്റെ മകന്‍, എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നീ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്‌നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റില്‍ തരിണിയോടൊപ്പമായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. താരിണിയെ ഞങ്ങള്‍ ലിറ്റില്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്.”

”ദൈവത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് വേണ്ടുവോളമുണ്ടാകട്ടെ. നിങ്ങളുടെ ജീവിതം സ്‌നേഹത്താല്‍ സമൃദ്ധമാകട്ടെ. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു” എന്നാണ് പാര്‍വതി ജയറാം കുറിച്ചത്. ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം.

നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. അതേസമയം, ‘ഇന്ത്യന്‍ 2’ ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച ചിത്രം.

View this post on Instagram

A post shared by Aswathi Jayaram (@aswathi_jayaram)

Read more