'ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും' എന്നാണ് ചിലര്‍ ഭീഷണിപ്പെടുത്തിയത്, 'മാലിക്കി'ന് ശേഷം ഡൗണ്‍ ആയിപ്പോയി: പാര്‍വതി കൃഷ്ണ

‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വതി കൃഷ്ണ. തങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയിലാണ് ഒരാള്‍ സംസാരിച്ചത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് പലരും കണ്ടത് എന്നാണ് പാര്‍വതി പറയുന്നത്.

മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ തനിക്ക് സിനിമയായിരിക്കും എന്നായിരുന്നു താന്‍ കരുതിയത്. പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ആകെ ഡൗണ്‍ ആയിപ്പോയി. പക്ഷെ ടെലിവിഷനില്‍ മാലിക് കണ്ട് പലരും സ്വീകരിച്ചു.

താനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ല. മുസ്ലീം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്‍ ആക്കിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ. അവിടെ നിന്നുള്ള കുറേ പേര് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും’ എന്ന രീതിയില്‍ തന്നോട് ചിലര്‍ സംസാരിച്ചു. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്.

‘മാലിക്കിനെ കൊന്ന ഡോക്ടര്‍’ എന്നാണ് പിന്നീട് താന്‍ അറിയപ്പെട്ടത് എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്. അതേസമയം, 2021ല്‍ ആണ് മാലിക് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തെ കൊല്ലുന്നത് പാര്‍വതിയുടെ കഥാപാത്രമാണ്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം