'മാലികില്‍ അഭിനയിക്കുന്ന കാര്യം ഒളിപ്പിച്ചു വച്ചു, മഹേഷേട്ടനും പ്രത്യേകം പറഞ്ഞിരുന്നു'; തുറന്നു പറഞ്ഞ് പാര്‍വതി കൃഷ്ണ

‘മാലിക്’ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു ‘അലിക്ക’യെ സ്‌തെസ്‌കോപ്പ് മുറുക്കി കൊല്ലുന്ന ഡോ. ഷെര്‍മിന്‍ അന്‍വറിന്റേത്. താന്‍ മാലിക്കില്‍ അഭിനയിക്കുന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍ ആയി വേഷമിട്ട പാര്‍വതി കൃഷ്ണ.

കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം സസ്‌പെന്‍സായി സൂക്ഷിച്ചതിനെ കുറിച്ച് പാര്‍വതി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയുള്ള താന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യം സസ്‌പെന്‍സ് ആക്കി വയ്ക്കുക എന്നത് തന്നെയായിരുന്നു വലിയ ടാസ്‌ക്.

മഹേഷേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു ആരോടും പറയരുതെന്നും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിടരുതെന്നും. താന്‍ സ്വയം കണ്‍ട്രോള്‍ ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ ഇത്രയധികം ഒളിപ്പിച്ചു വച്ച മറ്റൊരു കാര്യമില്ല. വീട്ടിലും അടുത്ത രണ്ടു സുഹൃത്തുക്കളോടും മാത്രമേ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിന്റെ ഇടയ്ക്ക് വന്ന വര്‍ക്കുകള്‍ക്ക് പോലും മാലിക് റഫറന്‍സ് പറഞ്ഞിട്ടില്ലായിരുന്നു. സത്യം പറഞ്ഞാല്‍ സിനിമ ഇറങ്ങുന്നില്ല എന്ന വിഷമത്തിനേക്കാള്‍ കൂടുതല്‍ വിഷമം തന്റെ മാലിക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു. സിനിമ എത്തിയപ്പോള്‍ നീ ഞെട്ടിച്ചു കളഞ്ഞല്ലോ എന്ന് പലരും പറഞ്ഞതായും പാര്‍വതി പറഞ്ഞു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി