രണ്ടാഴ്ച കൊണ്ട് പത്ത് കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് പാർവതി ആർ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പാർവതി .
ഭക്ഷണത്തിന് സ്ട്രെസ്സ് ലെവൽ കുറയ്ക്കാൻ കഴിയുമെന്നും അതുകൊണ്ട് തന്നെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ധാരാളം ഭക്ഷണം കഴിച്ചെന്നും, അതുകൊണ്ട് തന്നെ ഒരു മാസം കൊണ്ട് 10 കിലോ ശരീര ഭാരം വർദ്ധിച്ചെന്നും പാർവതി പറയുന്നു.

“കഴിഞ്ഞഒരു മാസമായി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു കൊണ്ട് തന്നെ ഞാൻ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ 10 കിലോ ഭാരം വച്ചു.

എന്നാൽ ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഇതാ, എൻ്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എൻ്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എൻ്റെ നിശ്ചയദാർഢ്യത്തിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.. എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും സാധിക്കും.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പാർവതി പറയുന്നത്.

അതേസമയം കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം.
അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയേഷ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹർഷൻ. ഗാനരചന വൈശാഖ് സുഗുണൻ പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം