"കറുപ്പാണെങ്കിലും സുന്ദരിയാണല്ലോ' ആ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പാർവതി, അത് തിരുത്തിയാണ് അഭിമുഖം തുടർന്നത്"

അഭിമുഖത്തിനായി എത്തുന്ന അതിഥികളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് താൻ ചോദിക്കുന്നത് പരാതിക്കാരിയായ അവതാരക. അതിഥിയായെത്തുന്നവർക്ക് ചോദ്യങ്ങൾ ഇഷ്ടമായില്ലെന്ന് പറയുന്ന പക്ഷം അവ മാറ്റാറുണ്ടെന്നും റിപ്പോർട്ടർ ടിവിയോട് സംസാരിക്കുന്നതിനിടെ അവർ പറഞ്ഞു.

ഒരിക്കൽ പാര്‍വതി തിരുവോത്തിന്റെ ഒരു അഭിമുഖത്തില്‍ താൻ പറഞ്ഞ ഒരു പ്രസ്താവനയോട് അവർ യോജിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ  ആ ചോദ്യം മാറ്റി അഭിമുഖം തുടര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.  ശ്രീനാഥ് ഭാസി പറഞ്ഞു 25 ഇന്റര്‍വ്യൂ ഉണ്ടായിരുന്നുവെന്ന്. എല്ലാ അഭിമുഖങ്ങളും ഒരു കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യാനുള്ളതാണെങ്കില്‍ അതിൽ ഏതെങ്കിലും ഒന്ന് എടുത്താല്‍ മതി.25 ഇന്റര്‍വ്യൂവും ഒരേ രീതിയില്‍ ആണെങ്കില്‍ ആളുകള്‍ ഒരു ഇന്റര്‍വ്യൂ കണ്ടാല്‍ മതിയല്ലോയെന്നും അവർ പറഞ്ഞു.

വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങള്‍ എന്ന് പറയുന്നുണ്ട്. നിങ്ങളുടെ വീട്ടില്‍ ഭാര്യയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ, വേര്‍പിരിഞ്ഞ് താമസിക്കുകയാണോ  എന്നൊന്നുമല്ല താന്‍ ചോദിക്കുന്നത്. ‘സിനിമ കണ്ടിട്ട് ഭാര്യ എന്ത് പറഞ്ഞു’ എന്നൊക്കെയാണ്. അവര്‍ക്ക് അത് ഇഷ്ടമല്ല എന്ന് പറയുകയാണെങ്കില്‍ അത് മാറ്റാറുണ്ട്.

പാര്‍വതി തിരുവോത്തിന്റെ ഒരു അഭിമുഖത്തില്‍ ‘കറുപ്പാണെങ്കിവും സുന്ദരിയാണല്ലോ’ എന്ന് താന്‍ പറഞ്ഞപ്പോള്‍ ആ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് തിരുത്താമെന്നും അവർ പറഞ്ഞു. അത് മാറ്റി ഇന്റര്‍വ്യൂ തുടര്‍ന്നു. തന്റെ കംഫര്‍ട്ട് സോണില്‍ ആക്ടറിനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് താന്‍ ചോദിക്കുന്നത്.

ആരെങ്കിലും ചോദ്യം മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അത് മാറ്റാനും താന്‍ തയ്യാറാണെന്നും അവർ പറഞ്ഞു. അഭിമുഖം നടത്തുന്ന മിക്ക അഭിനേതാക്കളുമായി വ്യക്തിപരമായ ബന്ധമുള്ളയാളാണ് താന്‍. അവരാരും തന്റെ അഭിമുഖങ്ങള്‍ എടുക്കണ്ട എന്നല്ല പറയുന്നത്. ഒരു സിനിമ വരുമ്പോള്‍ ഇന്റര്‍വ്യൂ എടുക്കണമെന്നാണ് പറയാറുള്ളത്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം