ബ്രേക്ക് എടുത്തതൊന്നുമല്ല, ഒന്നര വര്‍ഷം സിനിമയൊന്നും ഇല്ലാതെ വീട്ടിലിരുന്നു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന തോന്നലുണ്ടായി: പാര്‍വതി

പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന പുഴു റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷയിലെത്തുന്ന ചിത്രം രത്തീനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 13 ന് ചിത്രം സോണി ലിവില്‍ റിലീസ് ചെയ്യും.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ തനിക്ക് കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി. . താന്‍ മനപ്പൂര്‍വം ബ്രേക്ക് എടുത്തതല്ലെന്നും സിനിമ ലഭിക്കാതിരുന്നതാണെന്നും പാര്‍വതി പറഞ്ഞു.

കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.

Read more

സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയില്‍ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്.