'ചിത്രത്തെ കുറിച്ച് അച്ഛനും അമ്മയും എന്താണ് പറയുകയെന്ന് സംശയമുണ്ടായിരുന്നു, അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു'

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. നിവിന്റ തികച്ചു വ്യത്യസ്തമായ വേഷ പകര്‍ച്ചയാണ് മൂത്തോനില്‍ കാണാനാവുന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനവുമായി നിവിന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആശംസകള്‍ കൊണ്ടു കൂടുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ ചിത്രത്ത കുറിച്ച് നടി പാര്‍വതി തിരുവോത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

“മൂത്തോന്‍ രണ്ടാം തവണയും ഞാന്‍ കണ്ടു. ഇന്നലെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് രണ്ടാമത് കണ്ടത്. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. “എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും” എന്നായിരുന്നു അമ്മ പറഞ്ഞത്.” പാര്‍വതി ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

സാമൂഹ്യ, ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടു ഗഡു ലഭിക്കും; നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെ കുടിശിക ഗഡു നല്‍കാന്‍ നടപടികളുമായി ധനവകുപ്പ

RCB VS RR: വിരാട് കോഹ്‌ലിയല്ല, മത്സരം വിജയിപ്പിച്ചത് ആ താരം, അവനാണ് യഥാർത്ഥ ഹീറോ: രജത് പട്ടീദാർ

പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദിയുടെ വീട് ഇടിച്ചുനിരത്തി ജമ്മു കശ്മീർ ഭരണകൂടം

IPL 2025: ബൗളിംഗോ ബാറ്റിംഗോ ഫീൽഡിംഗോ അല്ല, ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ആർ‌സി‌ബി നേരിടുന്ന വെല്ലുവിളി വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പണി പാളി തുടങ്ങി; തകർന്നു തരിപ്പണമായി പാകിസ്ഥാൻ ഓഹരി വിപണി

RR VS RCB: രാജസ്ഥാന്റെ വീക്നെസ് ആ ഒരു കാര്യമാണ്, അതിലൂടെയാണ് ഞങ്ങൾ വിജയിച്ചത്: വിരാട് കോഹ്ലി

'പ്രശ്നങ്ങൾ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ

സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം; എന്നാൽ അടിയന്തര പ്രാബല്യത്തിൽ വരില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു

ജമ്മു കശ്മീർ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിവെപ്പ്; തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം

RR VS RCB: ഞങ്ങളോട് ക്ഷമിക്കണം, ആ ഒരു കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, ഇല്ലായിരുന്നെങ്കിൽ കാണിച്ച് തന്നേനെ: റിയാൻ പരാഗ്