ഏഴ് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഈ സംസാരം ഉണ്ടാകില്ലായിരുന്നു, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഇതില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ”സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന വളരെ ഓര്‍ഗാനിക്കായ കഥ എഴുതുന്നവര്‍ ഇവിടുണ്ട്. അതിന്റെ സമയം ആകുമ്പോള്‍ അത് റിലീസാകും. പക്ഷെ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ആര് ശരി ആര് തെറ്റ് എന്നതല്ല. ഒരു ഏഴ് വര്‍ഷം മുമ്പ് ഈ സംസാരം ഉണ്ടാകില്ല.”

”അത് തന്നെ എന്നെ സംബന്ധിച്ച് ഒരു വിജയമാണ്. സ്ത്രീ പ്രാതിനിധ്യം മാത്രമല്ല, ഏതൊരു നൂനപക്ഷമാണെങ്കിലും ശരി. സ്റ്റോറി ടെല്ലിംഗ് ചെയ്യുമ്പോഴാണ് ഒരു കാലഘട്ടം സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. കാലഘട്ടത്തിന്റെ സാക്ഷിപത്രമായി നിലനില്‍ക്കുന്നത് സിനിമയും കവിതയും മറ്റുമൊക്കെയാണ്. അതാണ് ഞാന്‍ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യവും.”

”ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ എന്നെ തേടി വരുന്നുണ്ട്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ പറയുക.”

”നമുക്ക് വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്കാണ് തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രാപ്തയാക്കിയത്” എന്നാണ് ഒരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു